[go: up one dir, main page]

Jump to content

താജിക് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tajik
тоҷикӣ, tojikī
"Tojikī" written in Cyrillic script and Persian (Nasta'liq script)
ഉത്ഭവിച്ച ദേശംTajikistan, Afghanistan, Uzbekistan, Kyrgyzstan, Kazakhstan
മാതൃഭാഷയായി സംസാരിക്കുന്നവർ
8.4 million (2015 census – 2015)[1]
Cyrillic, Latin, Persian (historically), Tajik Braille
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 താജിക്കിസ്ഥാൻ
Recognised minority
language in
ഭാഷാ കോഡുകൾ
ISO 639-1tg
ISO 639-2tgk
ISO 639-3tgk
ഗ്ലോട്ടോലോഗ്taji1245[2]
Linguasphere58-AAC-ci
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

താജിക്കിസ്താൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ സംസാരിക്കുന്ന ഒരു ഭാഷയാണ് താജിക് ഭാഷ - Tajik language(Tajik: забо́ни тоҷикӣ́, [zaˈbɔːni tɔːd͡ʒiˈki],[3] താജികി പേർഷ്യൻ എന്ന പേരിലും ഈ ഭാഷ അറിയപ്പെടുന്നുണ്ട്. പേർഷ്യൻ ഭാഷയുടെ ഒരു വകഭേദമാണ് താജിക്. ദരി പേർഷ്യൻ ഭാഷയോട് വളരെ അടുത്ത് ബന്ധപ്പെട്ട് കിടക്കുന്ന ഭാഷയാണ് താജിക്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ, താജിക് ഭാഷയെ നിരവധി എഴുത്തുകാരും ഗവേഷകരും പേർഷ്യൻ വകഭേദമായിട്ടാണ് പരിഗണിക്കുന്നത്.[4] ഈ സങ്കൽപ്പത്തിന് വേണ്ടത്ര പ്രചാരവും ബഹുമതിയും ലഭിക്കാതിരിക്കാൻ കാരണം അക്കാലയളവിലെ താജിക് പണ്ഡിതൻമാർ ഭാഷയെ പേർഷ്യനിൽ നിന്നും വേർത്തിരിക്കാൻ ശ്രമം നടത്തിയതാണ്. പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനുമായ സ്വദ്‌റുദ്ദീൻ ഐനി താജിക് ഭാഷ പേർഷ്യൻ ഭാഷയുടെ ജാരസന്തതിയായ വകഭേദമല്ലെന്ന തരത്തിൽ പ്രസ്താവന നടത്തയിരുന്നു.[5] താജിക് ഭാഷയും പേർഷ്യനും ഒരു ഏക ഭാഷയുടെ രണ്ടു വകഭേദങ്ങളാണെന്നും രണ്ടു സ്വതന്ത്ര ഭാഷകളാണെന്നുമുള്ള ചർച്ചകൾക്ക് ചില രാഷ്ട്രീയ വശങ്ങളുമുണ്ട.[6] താജിക് ഭാഷയെ പടിഞ്ഞാറൻ ഇറാൻ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുണ്ട്.[7] താജിക് ഭാഷ താജിക്കിസ്ഥാന്റെ ഔദ്യോഗിക ഭാഷയാണ്. താജിക് ജനങ്ങൾ കൂടുതലായി വസിക്കുന്ന അഫ്ഗാനിസ്ഥാനിലും ഇത് ഔദ്യോഗിക ഭാഷയാണ്. താജിക് ഭാഷ തുർക്കി ഭാഷകളിൽ നിന്ന്, (ദരി ഭാഷകൾ പോലുള്ളവ) ചെറിയ സ്വാധീനം നേടിയിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ, ഇറാൻ രാഷ്ട്രീയ അതിർത്തികളിൽ സംസാരിക്കുന്ന പേർഷ്യൻ ഭാഷയിൽ നിന്ന് താജിക് ഭാഷ അകന്നുനിൽക്കുന്നുണ്ട്. ഭൂമി ശാസ്ത്രപരമായ ഒറ്റപ്പെടൽ, ക്രമീകരണ പ്രവർത്തനങ്ങൾ, സമീപ ഭാഷയായ തുർക്കി ഭാഷകളെ കൂടാതെ റഷ്യൻ ഭാഷകളുടെയും സ്വാധീനം താജിക് ഭാഷയിൽ പ്രകടമാണ്. സാധാരണ താജിക് ഭാഷ വടക്കുപടിഞ്ഞാറൻ വകഭേദങ്ങളെ അടിസ്ഥാനമാക്കിയാണ്. പഴയ കാലത്തെ പ്രധാന നഗരമായിരുന്ന സമർഖന്ധ് മേഖലയിലെ ഭാഷയാണിത്. ഇത് ഏറെകുറെ ഭൂമിശാസ്ത്രപരമായി ഉസ്‌ബെക്കിസ്ഥാൻ ഭാഷകളാൽ സ്വാധീനിക്കപ്പെട്ടിരുന്നു.താജിക് ഭാഷ ഉച്ചാരണം, പദാവലി, വ്യാകരണം എന്നിവയിൽ അതിന്റെ നിരവധി പുരാതനമായ മൂലകങ്ങൾ നിലനിർത്തുന്നുണ്ട്.

ഭൂമിശാസ്ത്രപരമായ വിഭജനം

[തിരുത്തുക]

മധ്യ ഏഷയിലെ സമർഖണ്ഡ് , ബുഖാറ (ഇന്നത്തെ ഉസ്‌ബെക്കിസ്ഥാന്റെ ഭാഗമായ നഗരങ്ങൾ) എന്നിവിടങ്ങളിലാണ് താജിക് വംശജർ ഏറ്റവും അധികമുള്ളത്.[8][9] ബുഖാറയിലെ താജിക് സംസാരിക്കുന്ന ജനങ്ങൾ ദ്വിഭാഷികളാണ്. താജികിന് പുറമെ ഉസ്‌ബെക് ഭാഷയും ഇവർ സംസാരിക്കും. ഈ താജിക് , ഉസ്‌ബെക് ദ്വിഭാഷ സംസ്‌കാരം ബുഖാറയിലെ താജിക് ഭാഷയിലെ ശബ്ദശാസ്ത്രത്തിലും രൂപ വിജ്ഞാനീയത്തിലെ ശക്തമായ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്.[10] ഉസ്‌ബെക്കിസ്ഥാന്റെ കിഴക്കൻ അതിർത്തിയിലും സർഖന്ധാരിയ മേഖലയിലും നിരവധി ജനങ്ങൾ താജിക് ഭാഷ സംസാരിക്കുന്നുണ്ട്. സമർഖണ്ഡിന്റെ ജനസംഖ്യയുടെ എഴുപത് ശതമാനം വരെ ജനങ്ങൾ താജിക് ഭാഷ സംസാരിക്കുന്നുണ്ട്. ബുഖാറ മേഖലയിൽ 90 ശതമാനത്തിൽ അധികം പേരും താജിക് ഭാഷ സംസാരിക്കുന്നവരാണ്.[11][12] ഔദ്യോഗിക കണക്ക് പ്രകാരം, ഉസ്‌ബെക്കിസ്ഥാന്റെ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമാണ് താജിക് സമുഹം.[13] എന്നാൽ, ഈ കണക്കിൽ ആദിമ താജിക് വംശം ഉൾപ്പെടില്ല. ഇതിന് വിവിധ കാരണങ്ങളുണ്ട്. ഉസ്‌ബെക്കിസ്ഥാന്റെ സെൻസസ് ഫോമിൽ ഇവർ ഉസ്‌ബെക്ക്‌സ് എന്നാണ് രേഖപ്പെടിത്തിയിട്ടുള്ളത്.[14] ഉസ്‌ബെക് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ഷറോഫ് റാഷിദോവിന്റെ സോവിയറ്റ് ഭരണകാലത്ത് ഉസ്‌ബെക്ക് വൽക്കരണം നടന്ന സമയത്താണ് ഇവിടത്തെ താജിക്‌സ് അവരുടെ പാസ്‌പോർട്ട് അടക്കമുള്ള രേഖകളിൽ ഉസ്‌ബെക്ക്‌സ് എന്ന രേഖപ്പെടുത്തിയത്.[15] ഇങ്ങനെ ചെയ്യാത്ത പക്ഷം രാജ്യത്തെ കാർഷികമായി വികസനമില്ലാത്ത ഭാഗങ്ങളിലേക്കോ തജകിസ്ഥാന്റെ മലമ്പ്രദേശത്തോക്ക് പോകാൻ ഇവർ നിർബന്ധിതരായിരുന്നു. 1924ലാണ് ഈ ഉസ്‌ബെക്ക് വൽക്കരണ പസ്ഥാനത്തിന് അന്ത്യം കുറിച്ചത്.[16] ഉസ്‌ബെക്കിസ്ഥാനിൽ വസിക്കുന്ന താജിക് സമൂഹം പറയുന്നത് മൊത്തം ജനസംഖ്യയുടെ ഏകദേശം 25 മുതൽ 30ശതമാനം വരെ താജിക് വംശജർ ഉസ്‌ബെക്കിസ്ഥാനിൽ വസിക്കുന്നുണ്ടെന്നാണ്.[11]

അവലംബം

[തിരുത്തുക]
  1. Tajik at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Tajik". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. http://www.ethnologue.com/show_language.asp?code=tgk
  4. Lazard, G. 1989
  5. Shinji ldo. Tajik[പ്രവർത്തിക്കാത്ത കണ്ണി]. Published by UN COM GmbH 2005 (LINCOM EUROPA)
  6. Studies pertaining to the association between Tajik and Persian include Amanova (1991), Kozlov (1949), Lazard (1970), Rozenfel'd (1961), and Wei-Mintz (1962). The following papers/presentations focus on specific aspects of Tajik and their historical modern Persian counterparts: Cejpek (1956), Jilraev (1962), Lorenz (1961, 1964), Murav'eva (1956), Murav'eva and Rubinl!ik (1959), Ostrovskij (1973), and Sadeghi ( 1991 ).
  7. Review of Tajik. By Shinji Ido. (Language of the world/materials 442.) Munich: LINCOM Europa, 2005. Pp. 98. ISBN 3895863165. Reviewed by Andreea S. Calude, The University of Auckland // eLanguage October 29th, 2008
  8. B. Rezvani: "Ethno-territorial conflict and coexistence in the Caucasus, Central Asia and Fereydan. Appendix 4: Tajik population in Uzbekistan" ([1]). Dissertation. Faculty of Social and Behavioural Sciences, University of Amsterdam. 2013
  9. Paul Bergne: The Birth of Tajikistan. National Identity and the Origins of the Republic. International Library of Central Asia Studies. I.B. Tauris. 2007. Pg. 106
  10. Shinji Ido. Bukharan Tajik. Muenchen: LINCOM EUROPA 2007
  11. 11.0 11.1 Richard Foltz, "The Tajiks of Uzbekistan", Central Asian Survey, 15(2), 213-216 (1996).
  12. http://www.state.gov/j/drl/rls/hrrpt/1999/369.htm
  13. Uzbekistan. The World Factbook. Central Intelligence Agency (December 13, 2007). Retrieved on 2007-12-26.
  14. See for example the Country report on Uzbekistan, released by the United States Bureau of Democracy, Human Rights, and Labor here.
  15. Rahim Masov, The History of the Clumsy Delimitation, Irfon Publ. House, Dushanbe, 1991 (in Russian). English translation: The History of a National Catastrophe, transl. Iraj Bashiri, 1996.
  16. http://www.angelfire.com/rnb/bashiri/Masov/MasovHistoryNationalCatastrophe.pdf
"https://ml.wikipedia.org/w/index.php?title=താജിക്_ഭാഷ&oldid=3660356" എന്ന താളിൽനിന്ന് ശേഖരിച്ചത്