[go: up one dir, main page]

Jump to content

ഈഡി ഫാൽക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈഡി ഫാൽക്കോ
ഫാൽക്കോ 2010ൽ
ജനനം
ഈഡിത് ഫാൽക്കോ

(1963-07-05) ജൂലൈ 5, 1963  (61 വയസ്സ്)
ന്യൂയോർക്ക് സിറ്റി, യു.എസ്.
വിദ്യാഭ്യാസംസ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക്, പർച്ചേസ് (BFA)
തൊഴിൽനടി
സജീവ കാലം1987–ഇതുവരെ
കുട്ടികൾ2
ബന്ധുക്കൾഎഡ്വേർഡ് ഫാൽക്കോ (അമ്മാവൻ)
പുരസ്കാരങ്ങൾFull list
ഫാൽക്കോ 2007 ൽ

ഈഡിത്ത് ഫാൽക്കോ (ജനനം ജൂലൈ 5, 1963) ഒരു അമേരിക്കൻ അഭിനേത്രിയാണ്. ദി സോപ്രാനോസ് (1999-2007) എന്ന HBO പരമ്പരയിലെ കാർമെല സോപ്രാനോ, നഴ്‌സ് ജാക്കി (2009-2015) എന്ന ഷോടൈം പരമ്പരയിലെ  നഴ്‌സ് ജാക്കി പെയ്റ്റൺ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെ അവർ പ്രേക്ഷകർക്ക് സുപരിചിതയാണ്. HBO യുടെ ഓസ് (1997-2000) എന്ന ജയിൽ നാടകീയ ടെലി പരമ്പരയിൽ ഡയാൻ വിറ്റിൽസി എന്ന കഥാപാത്രത്തെയും അവർ അവതരിപ്പിച്ചു.

2016-ൽ ഹോറസ് ആൻഡ് പീറ്റ് എന്ന വെബ് പരമ്പരയിൽ അവർ സിൽവിയ വിറ്റലിന്റെ വേഷം ചെയ്തു. 2017-ൽ ഒരു യഥാർത്ഥ കുറ്റാന്വേഷണ ആന്തോളജി പരമ്പരയായ ലോ & ഓർഡർ ട്രൂ ക്രൈമിന്റെ ആദ്യ സീസണിൽ ഡിഫൻസ് അറ്റോർണി ലെസ്ലി അബ്രാംസൺ എന്ന കഥാപാത്രമായി അവർ വേഷമിട്ടു. ഫാൽക്കോയുടെ ചലച്ചിത്ര പ്രവർത്തനങ്ങളിൽ  മികച്ച വനിതാ നായികയ്ക്കുള്ള ഇൻഡിപെൻഡന്റ് സ്പിരിറ്റ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ലോസ് ഓഫ് ഗ്രാവിറ്റി (1992), ജൂഡി ബെർലിൻ (1999) എന്നീ ചിത്രങ്ങളിലെ പ്രധാന വേഷങ്ങളും സൺഷൈൻ സ്റ്റേറ്റ് (2002), ഫ്രീഡംലാൻഡ് (2006),  ദ കൊമേഡിയൻ (2016) ഉൾപ്പെടെയുള്ള ചിത്രങ്ങളഇലെ സഹകഥാപാത്രങ്ങളും ഉൾപ്പെടുന്നു. ദി ഹൗസ് ഓഫ് ബ്ലൂ ലീവ്സ് എന്ന നാടകത്തിൻറെ 2011-ലെ ബ്രോഡ്‌വേ പുനരവതരണത്തിലെ വേഷത്തിന് ഒരു നാടകത്തിലെ മികച്ച നടിക്കുള്ള ടോണി പുരസ്കാരത്തിനും അവർ നാമനിർദ്ദേശം നേടി. വ്യക്തിഗത പ്രകടനങ്ങളുടെ പേരിൽ പതിനൊന്ന് നാമനിർദ്ദേശങ്ങളിൽനിന്ന് രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ നേടിയ ഫാൽക്കോ, പതിന്നാലു നാമനിർദ്ദേശങ്ങളിൽ നിന്ന് നാല് എമ്മി അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.

ആദ്യകാലം

[തിരുത്തുക]

ജൂഡിത്ത് ആൻഡേഴ്സൺ എന്ന നടിയുടെയും പിൽക്കാലത്ത് ഒരു പരസ്യ ഏജൻസിയിൽ ജോലി ചെയ്തിരുന്ന ജാസ് ഡ്രമ്മറായ ഫ്രാങ്ക് ഫാൽക്കോയുടെയും മകളായി 1963 ജൂലൈ 5 ന് ന്യൂയോർക്ക് സിറ്റി ബറോയിലെ ബ്രൂക്ലിനിലാണ് ഈഡിത്ത് ഫാൽക്കോ ജനിച്ചത്.[1][2] പിതാവ്  ഇറ്റാലിയൻ വംശജനും മാതാവിന് സ്വീഡിഷ്, ഇംഗ്ലീഷ്, കോർണിഷ് (1/16) വംശപരമ്പരയുമാണ് ഉണ്ടായിരുന്നത്.[3][4][5] അവൾക്ക് ജോസഫ്, പോൾ എന്നീ രണ്ട് സഹോദരന്മാരും റൂത്ത് എന്ന സഹോദരിയുമുണ്ട്. നോവലിസ്റ്റും നാടകകൃത്തും കവിയുമായ എഡ്വേർഡ് ഫാൽക്കോ അവളുടെ അമ്മാവനാണ്. 2012-ൽ, അവളുടെ പൂർവ്വികരിലൊരാളും, കടലിൽ ജനിച്ച് 1840-ൽ മരണമടഞ്ഞ പെൻസാൻസിൽ നിന്നുള്ള ഒരു കോർണിഷ് നാവിക പ്രധാനിയെ കേന്ദ്രീകരിച്ച് നിർമ്മിക്കപ്പെട്ടതുമായ ‘ഹു ഡു യു തിങ്ക് യു ആർ?’ എന്ന പരമ്പരയുടെ ഒരു എപ്പിസോഡിന്റെ വിഷയമായിരുന്നു ഫാൽക്കോ.[6][7][8]

നാല് വയസ്സ് മുതൽ, ലോംഗ് ഐലൻഡിൽ വളർന്ന ഫാൽക്കോ, കുടുംബത്തോടൊപ്പം ഹിക്‌സ്‌വില്ലിലേക്കും പിന്നീട് നോർത്ത് ബാബിലോണിലേക്കും ഒടുവിൽ വെസ്റ്റ് ഇസ്‌ലിപ്പിലേക്കും താമസം പലതവണ മാറി.[9][10] കുട്ടിക്കാലത്ത്, ഈസ്റ്റ് ഫാർമിംഗ്‌ഡെയ്‌ലിലെ അരീന പ്ലെയേഴ്‌സ് റിപ്പർട്ടറി തിയേറ്ററിൽ അവൾ മാതാവിനോടൊപ്പം നാടകങ്ങളിൽ അഭിനയിച്ചിരുന്നു.[11][12][13] കുടുംബം ഒടുവിൽ നോർത്ത്‌പോർട്ടിലേക്ക് താമസം മാറുകയും അവിടെ അവൾ ഹൈസ്‌കൂളിൽ പഠനകാലത്ത് സീനിയർ വർഷത്തിൽ മൈ ഫെയർ ലേഡി എന്ന നാടകത്തിൽ എലിസ ഡൂലിറ്റിൽ എന്ന കഥാപാത്രമായി അഭിനയിക്കുകയും ചെയ്തു.[14][15] 1981-ൽ നോർത്ത്പോർട്ട് ഹൈസ്കൂളിൽ നിന്ന് അവർ ബിരുദം നേടി.[16][17] പർച്ചേസിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ[18][19][20] അഭിനയ പരിശീലന പരിപാടിയിൽ പങ്കെടുത്ത അവർ 1986-ൽ അവിടെനിന്ന് അഭിനയത്തിൽ ഫൈൻ ആർട്ട്സ് ബിരുദം നേടി.[21]

1987–1999: ആദ്യകാല കരിയർ

[തിരുത്തുക]

കരിയറിന്റെ തുടക്കത്തിൽ, ഫാൽക്കോ ലോ & ഓർഡർ, ഹോമിസൈഡ്: ലൈഫ് ഓൺ ദി സ്ട്രീറ്റ് തുടങ്ങിയ ടെലിവിഷൻ ഷോകളിൽ പ്രത്യക്ഷപ്പെട്ടു. 1992-ൽ നിക്ക് ഗോമസ് സംവിധാനം ചെയ്ത ലോസ് ഓഫ് ഗ്രാവിറ്റി എന്ന ചിത്രത്തിലെ ഫാൽക്കോയുടെ പ്രകടനം കണ്ടതിന് ശേഷം ഹോമിസൈഡിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്ന ടോം ഫോണ്ടാന, പരിക്കേറ്റ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ഇവാ തോർമാൻ എന്ന കഥാപാത്രമായി ഫാൽക്കോയെ തെരഞ്ഞെടുത്തു.

1994-ൽ പുറത്തിറങ്ങിയ വുഡി അലൻ ചിത്രമായ ബുള്ളറ്റ്‌സ് ഓവർ ബ്രോഡ്‌വേയിലെ ഒരു ചെറിയ സംസാര വേഷം  അവളുടെ അഭിനയ ജീവിതത്തിലെ ആദ്യ വഴിത്തിരികവായി. വുഡി അലന്റെ കോസ്റ്റ്യൂം ഡിസൈനർ ജെഫ്രി കുർലാൻഡിന്റെ സഹായിയായിരുന്ന സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക്, പർച്ചേസിലെ അവളുടെ സഹപാഠിയായിരുന്ന എറിക് മെൻഡൽസോഹ്നുമായുള്ള സൗഹൃദം ഈ വേഷത്തിൽ അഭിനയിക്കാൻ അവളെ സഹായിച്ചു. മെൻഡൽസോഹ്നൻറെ സംവിധാന സംരംഭമായ ഫീച്ചർ ഫിലിം ജൂഡി ബെർലിനിൽ ഫാൽക്കോയെ കാസ്റ്റ് ചെയ്യുകയും  അത് സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള ബഹുമതികൾ അദ്ദേഹത്തിന് നേടിക്കൊടുക്കുകയും ചെയ്തു.  മെ ഫാൽക്കോ വേഷമിട്ട മെൻഡൽസണിന്റെ അടുത്ത ചിത്രമായ 3 ബാക്ക്‌യാർഡ്‌സിലൂടെ അദ്ദേഹം രണ്ടാം തവണയും മികച്ച സംവിധായകനെന്ന നേട്ടം കൈവരിച്ചു.[22]

ഈ സമയത്ത്, ട്രസ്റ്റ്, കോപ്പ് ലാൻഡ്, പ്രൈവറ്റ് പാർട്സ് (സംസാരപ്രധാനമല്ലാത്ത ഭാഗം), റാൻഡം ഹാർട്ട്സ് എന്നീ ചിത്രങ്ങളിലും ബ്രോഡ്‌വേയിൽ ടോണി അവാർഡ് നേടിയ സൈഡ് മാൻ, ഫ്രാങ്കീ ആൻറ് ജോണി ഇൻ ദ ക്ലയർ ഡെ ലൂൺ എന്ന നാടകത്തിൻറെ പുനരുജ്ജീവനത്തിൽ സ്റ്റാൻലി ടുച്ചിയോടൊപ്പവും നൈറ്റ് മദറിൽ ബ്രെൻഡ ബ്ലെത്തിനൊപ്പവും ഫാൽക്കോ പ്രത്യക്ഷപ്പെട്ടു.[23] 1997-ൽ, HBO പരമ്പരയായ ഓസിൽ, ജയിൽ ഉദ്യോഗസ്ഥയായ ഡയാനെ വിറ്റിൽസിയെ ഫാൽക്കോ അവതരിപ്പിക്കാൻ തുടങ്ങി. ഫോണ്ടാനയ്‌ക്കൊപ്പം ഹോമിസൈഡ് എന്ന പരമ്പരിയിൽ പ്രവർത്തിച്ചതിന് ശേഷമാണ് ഫാൽക്കോയ്ക്ക് ഈ വേഷം ലഭിച്ചത്.[24]

1999–2007: ദി സോപ്രാനോസ്

[തിരുത്തുക]

HBO നാടകീയ പരമ്പരായി ദി സോപ്രാനോസിൽ ഫാൽക്കോയ്ക്ക് അവളുടെ മികച്ച വേഷം ലഭിച്ചു. 1999-ൽ ആദ്യ പ്രദർശനം നടന്ന ഈ പരമ്പര 2007-ൽ അവസാനിച്ചു. മാഫിയ രാജാവ് ടോണി സോപ്രാനോയുടെ ഭാര്യ കാർമ്മല സോപ്രാനോയെ അവർ ഈ പരമ്പരയിൽ അവതരിപ്പിച്ചു. വ്യാപകമായ അംഗീകാരം ലഭിച്ച ഈ പരമ്പര, കൂടാതെ എക്കാലത്തെയും മികച്ച ടെലിവിഷൻ പരമ്പരകളിലൊന്നായി പരക്കെ  കണക്കാക്കപ്പെടുന്നു.[25][26][27][28][29] പരമ്പരയിലെ അവളുടെ വേഷത്തിന്, ഫാൽക്കോ മൂന്ന് പ്രൈംടൈം എമ്മി അവാർഡുകളും രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകളും അഞ്ച് സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡുകളും നേടി. 2008-ലെ കണക്കനുസരിച്ച്, ഒരേ  വർഷം തന്നെ ഗോൾഡൻ ഗ്ലോബ്, എമ്മി, SAG അവാർഡുകൾ ലഭിച്ച ഏക നടിമാർ ഫാൽക്കോയും, ദി എക്സ്-ഫയൽസ് താരം ഗില്ലിയൻ ആൻഡേഴ്സണും, അഗ്ലി ബെറ്റി താരം അമേരിക്ക ഫെറേറയും, 30 റോക്ക് താരം ടീന ഫെയും ആയിരുന്നു. 2003-ൽ ദി സോപ്രാനോസ് പരമ്പരയുടെ നാലാം സീസണിൽ കാർമേല സോപ്രാനോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിൻറെ പേരിലാണ് ഫാൽക്കോയ്ക്ക് ഈ അവാർഡുകൾ ലഭിച്ചത്. ദി സോപ്രാനോസിൽ അഭിനയിച്ച കാലത്ത്, ഫ്രീഡംലാൻഡ്, മികച്ച സഹനടിക്കുള്ള ലോസ് ഏഞ്ചൽസ് ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ച ജോൺ സെയ്‌ലെസിന്റെ സൺഷൈൻ സ്റ്റേറ്റ് തുടങ്ങിയ സിനിമകളിലും ഫാൽക്കോ പ്രത്യക്ഷപ്പെട്ടു.[30] വിൽ & ഗ്രേസ്[31] എന്ന ടെലിവിഷൻ പരമ്പരയിൽ അതിഥി വേഷത്തിൽ അഭിനയിച്ച ഫാൽക്കോ, കൂടാതെ 30 റോക്ക് എന്ന പരമ്പരയുടെ രണ്ടാം സീസണിൽ സെലസ്റ്റ് കണ്ണിംഗ്ഹാം എന്ന കഥാപാത്രത്തിൻറെ ആവർത്തിച്ചുള്ള വേഷം ചെയ്തു.

2007–2015: നഴ്‌സ് ജാക്കി, ഹോറസ് ആൻറ് പീറ്റ്

[തിരുത്തുക]

2009 ജൂൺ 8-ന് ആദ്യ പ്രദർശനവും, 2015 ജൂൺ 28-ന് അവസാനിച്ചതുമായ ഷോടൈം ഡാർക്ക് കോമഡി പരമ്പര നഴ്‌സ് ജാക്കിയിലെ ടൈറ്റിൽ കഥാപാത്രമായി ഫാൽക്കോ അഭിനയിച്ചു.[32][33][34][35] 2011-ൽ, ബെൻ സ്റ്റില്ലർ, ജെന്നിഫർ ജേസൺ ലീ എന്നിവർക്കൊപ്പം ന്യൂയോർക്ക് നഗരത്തിൽ അവതരിപ്പിച്ച ഹൗസ് ഓഫ് ബ്ലൂ ലീവ്സ് എന്ന നാടകത്തിൻറെ ബ്രോഡ്‌വേ പുനരുജ്ജീവനത്തിൽ ബനാനാസ് എന്ന കഥാപാത്രത്തെ ഫാൽക്കോ അവതരിപ്പിക്കുകയും ഈ വേഷത്തിലൂടെ അവൾക്ക് ആദ്യത്ത ഏക ടോണി അവാർഡ് നാമനിർദ്ദേശം ലഭിച്ചു.[36] ലിസ് ഫ്ലഹൈവിന്റെ ദി മാഡ്രിഡ് എന്ന നാടകത്തിൻറെ ഓഫ് ബ്രോഡ്‌വേ പ്രദർശനത്തിൽ ഫാൽക്കോ അഭിനയിക്കുമെന്ന് 2013 ജനുവരിയിൽ പ്രഖ്യാപിച്ചു. ലീ സിൽവർമാൻ സംവിധാനം ചെയ്ത ഈ പരിമിത നാടക പ്രദർശനത്തിൻറെ  പ്രിവ്യൂ ഫെബ്രുവരി 5-ന് ആരംഭിക്കുകയും ഔദ്യോഗിക ഉദ്ഘാടന പ്രദർശനം ഫെബ്രുവരി 26-ന് നടക്കുകയും ചെയ്തു. ഫാൽക്കോയ്‌ക്കൊപ്പം ജോൺ എലിസൺ, ക്രിസ്റ്റഫർ ഇവാൻ വെൽച്ച്, ഫോബ് സ്‌ട്രോൾ, ഫ്രാൻസെസ് സ്റ്റെർൻഹേഗൻ എന്നിവരും അഭിനയിച്ചു.[37]

2016–ഇതുവരെ: ടെലിവിഷനിലേക്കുള്ള മടക്കം

[തിരുത്തുക]

2016-ൽ, ലൂയിസ് സികെ പരമ്പരയായ, ഹോറസ് ആൻഡ് പീറ്റിൽ സിൽവിയ വിറ്റലിനെ ഫാൽക്കോ അവതരിപ്പിക്കാൻ ആരംഭിച്ചു. ആദ്യ എപ്പിസോഡ് 2016 ജനുവരി 30 ന് സി.കെയുടെ വെബ്‌സൈറ്റിൽ മുന്നറിയിപ്പുകളൊന്നുമില്ലാതെ പ്രദർശിപ്പിച്ചു.[38] പുതിയ എപ്പിസോഡുകൾ ആഴ്ചതോറും പ്രദർശിപ്പിച്ചിരുന്ന ഇതിൻറെ പത്താം എപ്പിസോഡ് 2016 ഏപ്രിൽ 2-ന് റിലീസ് ചെയ്തു.[39]

2017 സെപ്റ്റംബറിൽ, ദി മെനെൻഡെസ് മർഡേഴ്‌സ് എന്ന ഉപശീർഷകത്തോടെ ലോ & ഓർഡർ ട്രൂ ക്രൈം എന്ന എൻബിസി ആന്തോളജി പരമ്പരയുടെ ആദ്യ സീസണിൽ ലെസ്ലി അബ്രാംസൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തുടങ്ങി.[40]

2020 ൽ, പോൾ അറ്റനാസിയോയുടെ ടോമി എന്ന ടെലിവിഷൻ പരമ്പരയിൽ പ്രധാന കഥാപാത്രമായി അവർ പ്രത്യക്ഷപ്പെട്ടു. 2021-ൽ ദി സോപ്രാനോസ് പരമ്പരയുടെ പ്രീക്വൽ ആയി പുറത്തിറങ്ങിയ ദി മെനി സെയിന്റ്‌സ് ഓഫ് നെവാർക്ക് എന്ന സിനിമയിൽ ഫാൽക്കോ തന്റെ തകർപ്പൻ വേഷമായ കർമ്മല സോപ്രാനോയെ പുനരവതരിപ്പിച്ചുവെങ്കിലും പൂർത്തിയായ സിനിമയിൽ നിന്ന് അവളുടെ രംഗങ്ങൾ മുറിച്ചുമാറ്റപ്പെട്ടു.[41] ഇംപീച്ച്‌മെന്റ് എന്ന FX ട്രൂ ക്രൈം പരമ്പരയിൽ  പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഭാര്യയായ ഹിലാരി റോഡാം ക്ലിന്റന്റെ വേഷത്തിലും ഫാൽക്കോ അഭിനയിച്ചു.

അവലംബം

[തിരുത്തുക]
  1. Jacobson, Aileen (April 26, 2011). "Edie Falco: Climbing Trees and Following Leads". Long Island Pulse. Archived from the original on 2015-04-17. Retrieved 2022-12-13.
  2. Raymond, Chris (July 16, 2012). "Edie Falco's Life Lessons". Success.com.
  3. Priggé, Steven. "Edie Falco". Steven Priggé. Retrieved October 13, 2013.
  4. Foreman, Jonathan (July 13, 2002). "Mob happy". The Daily Telegraph. Retrieved October 13, 2013.
  5. Stated on Who Do You Think You Are?, April 6, 2012.
  6. Goldberg, Lesley (January 6, 2012). "Martin Sheen, Reba McEntire, Rob Lowe Among 'Who Do You Think You Are?' Season 3 Cast". The Hollywood Reporter. Retrieved October 13, 2013.
  7. Eastman, Dick (ഏപ്രിൽ 8, 2012). "Last Friday's Who Do You Think You Are? with Edie Falco". Eastman's Online Genealogy Newsletter. Archived from the original on October 14, 2013. Retrieved October 13, 2013.
  8. "tracingthetree". Edie Falco, Who Do You Think You Are?. April 8, 2012. Archived from the original on 2022-12-13. Retrieved July 26, 2013.
  9. Jacobson, Aileen (April 26, 2011). "Edie Falco: Climbing Trees and Following Leads". Long Island Pulse. Archived from the original on 2015-04-17. Retrieved 2022-12-13.
  10. Green, Jesse (November 7, 2004). "Edie Falco, Unmarried to the Mob". The New York Times. Retrieved October 13, 2013.
  11. Jacobson, Aileen (April 26, 2011). "Edie Falco: Climbing Trees and Following Leads". Long Island Pulse. Archived from the original on 2015-04-17. Retrieved 2022-12-13.
  12. Raymond, Chris (July 16, 2012). "Edie Falco's Life Lessons". Success.com.
  13. Jacobson, Aileen (October 14, 2011). "A Final Curtain, but More Opening Ones Are Ahead". The New York Times.
  14. Jacobson, Aileen (April 26, 2011). "Edie Falco: Climbing Trees and Following Leads". Long Island Pulse. Archived from the original on 2015-04-17. Retrieved 2022-12-13.
  15. Raymond, Chris (July 16, 2012). "Edie Falco's Life Lessons". Success.com.
  16. Jacobson, Aileen (April 26, 2011). "Edie Falco: Climbing Trees and Following Leads". Long Island Pulse. Archived from the original on 2015-04-17. Retrieved 2022-12-13.
  17. Raymond, Chris (July 16, 2012). "Edie Falco's Life Lessons". Success.com.
  18. Jacobson, Aileen (April 26, 2011). "Edie Falco: Climbing Trees and Following Leads". Long Island Pulse. Archived from the original on 2015-04-17. Retrieved 2022-12-13.
  19. Raymond, Chris (July 16, 2012). "Edie Falco's Life Lessons". Success.com.
  20. Alston, Shaniese (October 22, 2013). "8 SUNY Alumni You Can See On The Screen". SUNY.edu.
  21. "Media & Entertainment Award Winners". SUNY.edu. Archived from the original on July 2, 2014. Retrieved July 1, 2014.
  22. Lim, Dennis (March 4, 2011). "O Suburbia, With a Touch of the Cosmic". The New York Times. Retrieved June 20, 2013.
  23. Brantley, Ben (November 15, 2004). "Mother-Daughter Angst, With Death in the Wings". The New York Times. Retrieved June 20, 2013.
  24. Morris, Mark (September 24, 2000). "Shooting star". The Observer. Retrieved October 13, 2013.
  25. Lusher, Tim (January 12, 2010). "The Guardian's top 50 television dramas of all time". The Guardian. Retrieved May 31, 2012.
  26. Rorke, Robert (April 27, 2008). "THE 35 BEST SHOWS ON TV–EVER". New York Post. Retrieved May 31, 2012.
  27. Mann, Bill (December 14, 2009). "Bill Mann: TV Critic's Call: Here Are The Decade's 10 Best Series". The Huffington Post. Retrieved May 31, 2012.
  28. Johnston, Andrew; Sepinwall, Alan (March 5, 2008). "David vs. David vs. David; or Which Is the Greatest TV Drama Ever, Simon's The Wire, Milch's Deadwood, or Chase's The Sopranos?". Slant Magazine. Retrieved March 31, 2014.
  29. Sheffield, Rob (September 21, 2016). "100 Greatest TV Shows of All Time". Rolling Stone. Archived from the original on September 23, 2016. Retrieved September 22, 2016.
  30. King, Susan (December 15, 2002). "L.A. Film Critics Pick 'Schmidt' as Year's Best Film". Los Angeles Times. Retrieved June 20, 2013.
  31. "Memorable Will & Grace guest stars: Edie Falco and Chloe Sevigny". Entertainment Weekly. March 30, 2006. Archived from the original on 2018-08-09. Retrieved June 20, 2013.
  32. "Nurse Jackie: Official Site". Sho.com. Archived from the original on June 14, 2010. Retrieved March 3, 2009.
  33. Starr, Michael (June 30, 2008). "Nurse Edie: First Look at Sopranos Star's Dark, New Hospital Comedy". New York Post. NYPost.com. Archived from the original on 2009-04-23. Retrieved March 8, 2009.
  34. Krukowski, Andrew (July 18, 2008). "Showtime Orders Nurse Jackie, Grows Weeds". TVWeek.com. Archived from the original on April 13, 2014. Retrieved March 8, 2009.
  35. "Cable Networks Draw Big Names For New 2009 Series". NBCWashington.com. December 22, 2008. Retrieved March 8, 2009.
  36. "2011 Tony Nominations Announced! THE BOOK OF MORMON Leads With 14!". Broadwayworld.com. Retrieved February 23, 2012.
  37. "Edie Falco Heads Off-Broadway with 'The Madrid'". BroadwayTour.net. January 30, 2013. Archived from the original on 2013-02-03. Retrieved January 31, 2013.
  38. "Louis C.K. Surprises Fans With 'Horace and Pete' Web Series Co-Starring Steve Buscemi". Variety. January 30, 2016. Retrieved January 30, 2016.
  39. Seitz, Matt Zoller (April 5, 2016). "Horace and Pete Was More Comfortable With Silence Than Any TV Show in Recent Memory". Vulture. Retrieved April 15, 2016.
  40. Gelman, Vlada (February 3, 2017). "Law & Order: True Crime: Edie Falco Cast as Menendez Brothers' Attorney". TVLine. Retrieved May 17, 2017.
  41. Starkey, Adam (September 20, 2021). "Edie Falco shot a Carmela scene for 'The Many Saints Of Newark' which didn't make the final cut". NME. Retrieved September 22, 2021.
"https://ml.wikipedia.org/w/index.php?title=ഈഡി_ഫാൽക്കോ&oldid=4116410" എന്ന താളിൽനിന്ന് ശേഖരിച്ചത്